എടക്കര: എടക്കര ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ജെഎൽജി ഗ്രൂപ്പുകൾക്കുള്ള പച്ചക്കറി തൈകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദീപ ഹരിദാസ് നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ പി. പുഷ്പവല്ലി, അഖിൽ, ദേവയാനി, ഉനൈസ്, ഷെമിർ, സുലൈമാൻ, കൃഷി ഓഫിസർ എബിത ജോസഫ്, അസിസ്റ്റന്റ് കൃഷി ഓഫിസർ സന്ധ്യ, പി.എൻ. അജയകുമാർ എന്നിവർ പ്രസംഗിച്ചു.
ജനകീയാസൂത്രണ പദ്ധതിയിലാണ് തൈകൾ വിതരണം ചെയ്തത്. തക്കാളി, വഴുതന, വെണ്ട, പച്ചമുളക് എന്നീ തൈകളാണ് വിതരണം ചെയ്തത്.